SignIn
Kerala Kaumudi Online
Saturday, 20 April 2024 1.44 AM IST

450 കോടി രൂപ, 110 കാരറ്റിലെ അപൂർവ ഡയമണ്ടുകളാൽ അലങ്കൃതം, വാച്ചുകളിലെ രാജാവ് !

watch

ലണ്ടൻ : ഇത് സ്മാർട്ട് വാച്ചുകളുടെ യുഗമാണെന്ന് നമുക്കറിയാം. പക്ഷേ, ലോകത്തിലെ ഏറ്റവും വിലകൂടിയ വാച്ച് ഏതാണെന്ന് ചോദിച്ചാൽ എന്തായിരിക്കും ഉത്തരം ?​ ഏതെങ്കിലും സ്മാർട്ട് വാച്ച് ബ്രാൻഡ് ആയിരിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി. ലോകത്തെ ഏറ്റവും വില കൂടിയ വാച്ചെന്ന റെക്കോഡ് ' ഗ്രാഫ് ഡയമണ്ട്സ് ഹാലുസിനേഷനാ"ണ്. 110 കാരറ്റിലെ അപൂർവ ഡയമണ്ടുകളാൽ തീർത്തതാണ് ഈ വാച്ച്. 55 മില്യൺ ഡോളർ അഥവാ ഏകദേശം 450 കോടി രൂപയാണ് 2014ൽ നിർമ്മിച്ച ഈ രാജകീയ വാച്ചിന്റെ വില.

എന്നാൽ ഈ വാച്ച് വില്പനയ്ക്ക് ലഭ്യമല്ല എന്നതാണ് വസ്തുത. ലോകത്തിലെ ഏറ്റവും വില കൂടിയ വാച്ച് തങ്ങൾക്കാണെന്ന നേട്ടം സ്വന്തമാക്കാനാണ് ബ്രിട്ടണിലെ ആഭരണ ബ്രാൻഡായ ഗ്രാഫ് കമ്പനി ഈ വാച്ച് നിർമ്മിച്ചത്.

പ്ലാറ്റിനത്തിൽ കാലിഡോസ്കോപ്പിക് ശ്രേണിയിൽ പല നിറത്തിലെയും വിവിധ കട്ടിലെയും ഡയമണ്ടുകൾ പതിപ്പിച്ച ഈ വാച്ച് ആയിരം മണിക്കൂറെടുത്താണ് നിർമ്മിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. ഗ്രാഫ് കമ്പനിയുടെ തന്നെ ' ദ ഫാസിനേഷൻ " വാച്ചാണ് വിലയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. 152.96 കാരറ്റ് വൈറ്റ് ഡയമണ്ടുകളും നടുവിൽ 38 കാരറ്റിലെ പിയർ ആകൃതിയിലെ ഡയമണ്ടും പതിപ്പിച്ച ഈ വാച്ചിന്റെ വില 40 മില്യൺ ഡോളറാണ്.

അതേ സമയം, ഏറ്റവും ഉയർന്ന വിലയ്ക്ക് വിറ്റ വാച്ച് 2019ൽ ജനീവയിൽ വച്ച് ലേലത്തിൽ പോയ പാറ്റെക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചൈം 6300എ - 010 ആണ്. 31.19 മില്യൺ ഡോളറിനാണ് ഇത് വിറ്റത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.