കൊച്ചി: കേരളത്തിലെ ദേശീയ അന്തർദേശീയ കായിക താരങ്ങളുടെ (അത്ലറ്റിക്സ്) കൂട്ടായ്മയായ 'സ്പോർട്സ് ഈസ് മൈ ലൈഫ് അത്ലറ്റ് ഫെൽഫെയർ അസോസിയേഷന്റെ' ഒന്നാം വാർഷികം ഡിസംബർ 18ന് പാലാരിവട്ടം റിനൈ കൊച്ചി ഹോട്ടലിൽ രാവിലെ 10.30ന് കെ.പി. തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഡോ. അഞ്ജു ബോബി ജോർജ് മുഖ്യാതിത്ഥിയാകും. കേരളത്തിലെ കായിക പരിശീലന രംഗത്ത് ദീർഘ കാലം സേവനമനുനുഷ്ഠിക്കുകയും നിരവധി ദേശീയ– രാജ്യാന്തര കായികതാരങ്ങളെ വാർത്തെടുത്ത അഞ്ച് മുതിർന്ന പരിശീലകരെ ചടങ്ങിൽ ആദരിക്കും. കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളായ എദോസ് പോൾ, എം. ശ്രീശങ്കർ, അബ്ദുള്ള അബുബക്കർ എന്നിവരെയും അനുമോദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |