തിരുവല്ല : സ്വാതന്ത്യ്രത്തിന്റെ 75വർഷം പിന്നിടുമ്പോഴും രാജ്യത്ത് ഭൂരിപക്ഷമുള്ള പിന്നാക്കവിഭാഗങ്ങൾ ദാരിദ്ര്യത്തിലും കണ്ണീർക്കയത്തിലുമാണെന്ന് എസ്.എൻ.ഡി.പിയോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദൻ പറഞ്ഞു. ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്സ് കൗൺസിലിന്റെയും ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൻഷനേഴ്സ് കൗൺസിൽ സെക്രട്ടറി കെ.എം.സജീവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യോഗം കൗൺസിലർ സി.എം.ബാബു, എബിൻ ആമ്പാടി, കോർഡിനേറ്റർ പി.വി.രജിമോൻ, ഫോറം സംസ്ഥാന പ്രസിഡന്റ് എസ്.അജുലാൽ, സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജി.ബൈജു, ട്രഷറർ ഡോ.എസ്.വിഷ്ണു, ഡോ.ആർ.ബോസ്, തിരുവല്ല യൂണിയൻ പ്രസിഡന്റ് കെ.എ.ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ദിവാകരൻ, സി.കെ.സജീവ് കുമാർ, ജിജി ഹരിദാസ്, അനില പ്രദീപ്, ബിന്ദു.ജി, വി.ആർ.വിജയകുമാർ, പി.കെ.വേണുഗോപാലൻ, പൊന്നൂരുന്നി ഉമേശ്വരൻ, രഘുവരൻ.വി.കെ, ശ്രീകാന്ത്,സുധീബ്, സുധീഷ്, ഡോ.പ്രിയ സേനൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |