SignIn
Kerala Kaumudi Online
Sunday, 05 May 2024 5.38 AM IST

'ഒരു വർഷം ഒരുലക്ഷം സംരംഭങ്ങൾ', ഒന്നാമതെത്തി ആലപ്പുഴ

s
സംരംഭങ്ങൾ

100ശതമാനം ലക്ഷ്യം കൈവരിച്ച ആദ്യ താലൂക്ക് മാവേലിക്കര

ആലപ്പുഴ : സംരംഭകരെ കണ്ടെത്താൻ വ്യവസായ വകുപ്പ് നടപ്പാക്കുന്ന 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയിൽ സംസ്ഥാനത്ത് 90 ശതമാനം നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയായിആലപ്പുഴ. സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചതിന്റെ ജില്ലാതല പ്രഖ്യാപനം കളക്ടർ വി.ആർ.കൃഷ്ണ തേജ നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 9666 സംരംഭങ്ങളാണ് ആരംഭിക്കേണ്ടത്. ഇതിനകം 8710 സംരംഭങ്ങൾക്ക് തുടക്കമായി. 444.42 കോടി രൂപയുടെ നിക്ഷേപവും 18,437 പേർക്ക് തൊഴിലും ലഭ്യമാക്കി.
സംസ്ഥാനത്ത് 100 ശതമാനം പദ്ധതി ലക്ഷ്യം കൈവരിച്ച ആദ്യ താലൂക്കും ബ്ലോക്കും നിയോജക മണ്ഡലവും മാവേലിക്കരയാണ്. ഭരണിക്കാവാണ് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 100 ശതമാനം പദ്ധതി ലക്ഷ്യം കൈവരിച്ച ആദ്യ ബ്ലോക്ക് . കൂടുതൽ തദ്ദേശസ്വംഭരണ സ്ഥാപനങ്ങൾ (37 എണ്ണം) പദ്ധതി ലക്ഷ്യം കൈവരിച്ചതും കൂടുതൽ ഇന്റേൺസ് (43 പേർ) പദ്ധതി ലക്ഷ്യം കൈവരിച്ചതും ജില്ലയിലാണ്.
കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. മികച്ച നേട്ടം കൈവരിച്ച ഉദ്യോഗസ്ഥർക്കും ഇന്റേൺസിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അഭിലാഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്.ശ്രീകുമാർ, ഉപജില്ലാ വ്യവസായ ഓഫീസർമാർ, റിസോഴ്സ് പേഴ്സൺമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിൽ സംരംഭങ്ങൾ

ആകെ ആരംഭിക്കേണ്ടത്.....9666

ആരംഭിച്ചത്..........................8710

ഉത്പാദനമേഖലയിൽ....... 19%

സേവനമേഖലയിൽ............35%

വ്യാപാരമേഖലയിൽ...........46%

നിക്ഷേപം ................444.42കോടി

തൊഴിൽ...............18,437പേർക്ക്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.