SignIn
Kerala Kaumudi Online
Saturday, 27 April 2024 8.16 AM IST

കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

train

ന്യൂഡൽഹി: ക്രിസ്മസ്, പുതുവത്സര കാലത്തെ തിരക്ക് പരിഗണിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് വടക്കൻ കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പു നൽകിയതായി കോഴിക്കോട് എം.പി എം.കെ.രാഘവൻ അറിയിച്ചു.

ചെന്നൈ, ബംഗളുരു, മുംബയ്, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് റിസർവേഷൻ ലഭിക്കുന്നില്ലെന്നും വിമാനനിരക്ക് സാധാരണക്കാർക്ക് താങ്ങാനാവുന്നില്ലെന്നും പരാതിപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രമന്ത്രിയുടെ ഉറപ്പ്. മലബാർ മേഖലയിൽ നിന്ന് തിരുവനന്തപുരത്തേക്കും സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനം, ബംഗളുരു-കണ്ണൂർ ട്രെയിൻ സർവീസ് കോഴിക്കോട് വരെ നീട്ടൽ, മംഗലാപുരം-രാമേശ്വരം ട്രെയിൻ, മലബാർ-ബംഗളുരു പുതിയ ട്രെയിൻ, വെസ്റ്റ് ഹില്ലിൽ പിറ്റ് ലൈൻ സ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങളും എം.കെ.രാഘവൻ കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.