പാലക്കാട്: അഹല്യ കാമ്പസിലെ അഹല്യ കോളേജ് ഒഫ് നഴ്‌സിംഗിന് ബി.എസ്‌സി നഴ്‌സിംഗ് 2022-23വർഷത്തെ പ്രവേശനത്തിന് അംഗീകാരം ലഭിച്ചു. 4 വർഷത്തെ ഡിഗ്രി കോഴ്‌സിന് സംസ്ഥാന സർക്കാരിന്റെയും കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിന്റെയും കേരള യൂണിവേഴ്‌സിറ്റി ഒഫ് ഹെൽത്ത് സയൻസസിന്റെയും അംഗീകാരത്തോടെ പ്രവേശനം ആരംഭിച്ചു.
പ്ളസ് ടു സയൻസ് വിഷയങ്ങളിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് ലഭിച്ചവർക്ക് https://ahaliacollegeofnursing.org/ സന്ദർശിച്ച് പ്രവേശനത്തിനായി ഡിസംബർ 25ന് മുമ്പായി അപേക്ഷിക്കാം. വിവരങ്ങൾക്ക് : 9188909729
കോഴിക്കോട് ഗവ.കോളേജ് ഒഫ് നഴ്‌സിംഗിലെ റിട്ട.പ്രൊഫസറും തലശേരി മലബാർ കാൻസർ സെന്ററിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് നഴ്‌സിംഗ് സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ ആദ്യ പ്രിൻസിപ്പൽ കം പ്രൊഫസറുമായിരുന്ന, നഴ്‌സിംഗ് മേഖലയിൽ 30 വർഷത്തെ അദ്ധ്യാപന പാരമ്പര്യമുള്ള ഡോ.പവിത്രൻ രായറോത് ആണ് അഹല്യ കോളേജ് ഒഫ് നഴ്‌സിംഗിന്റെ പ്രിൻസിപ്പൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |