ലീഡ്- ഇടവേളയ്ക്കുശേഷം
കോമഡിയുമായി ഇന്ദ്രൻസ്
മനസ് നിറയെ ആഹ്ളാദിക്കാൻ ആവോളം ചിരി നിറച്ചക്രിസ്മസ് വിരുന്നാണ് ഷാഫി സംവിധാനം ചെയ്ത ആനന്ദം പരമാനന്ദം. കോമഡി കഥാപാത്രങ്ങളിൽ തിളങ്ങി സീരിയസ് വേഷങ്ങളിലൂടെ ചുവടുമാറ്റിയ ഇന്ദ്രൻസ് ഇടവേളയ്ക്കുശേഷം ചിരി വിരുന്ന് ഒരുക്കുന്നു .ഇന്ദ്രൻസിനൊപ്പം ഷറഫുദ്ദീനും ആനന്ദം പരമാനന്ദത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിരി ചിത്രങ്ങളുടെ തമ്പുരാനാണ് സംവിധായകൻ ഷാഫി എന്നു മുൻപേ വിജയകരമായി തെളിച്ചിട്ടുണ്ട്.
തന്റെ പതിവു പാറ്റേണിൽ തന്നെയാണ് ഷാഫി ആനന്ദം പരമാനന്ദത്തെയും വാർത്തെടുക്കുന്നത്. ദിവാകരക്കുറുപ്പ് എന്ന കഥാപാത്രമായി ഇന്ദ്രൻസും ഗിരീഷ് പി.പി എന്ന കഥാപാത്രമായി ഷറഫുദ്ദീനും തിളങ്ങി.
ഇരു കഥാപാത്രങ്ങളിലൂടെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഇരുവരും മുന്നിൽ തന്നെയുണ്ട്.തിങ്കളാഴ്ച നിശ് ചയത്തിലൂടെ എത്തിയ അനഘ നാരായണനാണ് നായിക. രണ്ടാമത്തെ സിനിമയിലും അനഘ തന്റെ കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്.
അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, സിജോയ് വർഗീസ്, ഒ.പി ഉണ്ണിക്കൃഷ്ണൻ, നിഷ സാരംഗ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എം. സിന്ധുരാജിന്റെ രചനയിലാണ് ആനന്ദം പരമാനന്ദത്തിന്റെ സഞ്ചാരം .
ഇടത്തരം ജീവിതസാഹചര്യങ്ങളോട് ചേർന്ന് നിൽക്കുന്ന കാഴ്ചകൾ ഹൃദ്യമായി അവതരിപ്പിക്കാൻ കഴിയുമെന്ന് സിന്ധുരാജ് മുൻപേ തെളിയിച്ചിട്ടുണ്ട്. ഷാഫിയും എം.സിന്ധുരാജും ആദ്യമായാണ് ഒരുമിക്കുന്നത്. പ്രേക്ഷകർക്ക് പാലക്കാടിന്റെ മനോഹാരിത മനോജ് പിള്ളയുടെ കാമറ ഒപ്പിയെടുത്തിട്ടുണ്ട് . മനു മഞിജത്തിന്റെ മനോഹരമായ ഗാനങ്ങങ്ങൾക്ക് ഷാൻ റഹ്മാൻ സംഗീതം ഒരുക്കി. പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്കുശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന ആനന്ദം പരമാനന്ദത്തിന് ധൈര്യമായി ക്രിസ്മസ് കാലത്ത് കുടുംബസമേതം ടിക്കറ്റെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |