കൊല്ലം: മയ്യനാട് മുളയത്ത് കുടുംബസംഗമം 25ന് രാവിലെ 11ന് നടക്കും. രാവിലെ 9ന് രജിസ്ട്രേഷൻ. ഡോ.ബാലലക്ഷ്മി ആൻഡ് ടീം ഈശ്വര പ്രാർത്ഥ നടത്തും. പ്രതിഭ മുളയത്ത് അനുശോചന പ്രമേയം അവതരിപ്പിക്കും. പ്രൊഫ. ഉമയമ്മ ശ്രീവത്സൻ അദ്ധ്യക്ഷയാകും. എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.ബാലചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ, പഞ്ചായത്തംഗം ഹലീമ എന്നിവർ സംസാരിക്കും. ടി.കെ.സരസിജൻ സ്വാഗതവും പ്രൊഫ.എൽ.ജയപ്രകാശ് നന്ദിയും പറയും. തുടർന്ന് കലാപരിപാടികൾ 7 വരെ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |