SignIn
Kerala Kaumudi Online
Saturday, 27 April 2024 9.23 PM IST

 പോസ്റ്ററിൽ ഉമ്മൻ ചാണ്ടിയെ ഒഴിവാക്കി, ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകന് ഡി സി സി  ഓഫീസ്  സെക്രട്ടറിയുടെ മർദ്ദനം

oommen-chandy

കോട്ടയം: യു ഡി എഫ് പരിപാടിയുടെ പോസ്റ്ററിൽ നിന്ന് കോൺഗ്രസ് മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെച്ചാല്ലിയുണ്ടായ തർക്കം കലാശിച്ചത് കയ്യാങ്കളിയിൽ. ബഫർസോൺ പ്രതിഷേധ സംഗമത്തിന്റെ പോസ്റ്ററിൽ നിന്നാണ് ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാർ തമ്മിലായിരുന്നു കയ്യാങ്കളി.

ഉമ്മൻ ചാണ്ടി അനുകൂലിയായ മനുകുമാറിനെ എതിർവിഭാഗം മർദ്ദിച്ചു. ഡി സി സി ഓഫീസ് സെക്രട്ടറി ലിബിൻ ഐസക്ക് മർദ്ദിച്ചെന്നാണ് പരിക്കേറ്റ മനുകുമാർ പറയുന്നത്. സംഭവത്തിന് പിന്നാലെ മനുകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പോസ്റ്ററിൽ നിന്ന് ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയതിനെച്ചാല്ലി വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അടക്കം തർക്കമുണ്ടായിരുന്നു. ചിത്രം ഒഴിവാക്കിയത് താൻ ചോദ്യം ചെയ്തിരുന്നതായി മനുകുമാർ പറയുന്നു. പിന്നാലെ ഡി സി സി പ്രസിഡന്റ് വിളിക്കുകയും ഡി സി സി കാര്യങ്ങൾ താൻ തീരുമാനിച്ചുകൊള്ളാമെന്നും അതിൽ ഇടപെടേണ്ടന്നും അറിയിച്ചതായി മനുകുമാർ വെളിപ്പെടുത്തി. പോസ്റ്റർ നിർമിച്ചത് ഔദ്യോഗികമായിട്ടാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെ ലിബിൻ മർദ്ദിക്കുകയായിരുന്നെന്ന് മനുകുമാർ പറഞ്ഞു. ഡി സി സി പ്രസിഡന്റിനെ ചോദ്യം ചെയ്യാറായോ എന്ന് ചോദിച്ചായിരുന്നു ആക്രമണം. കല്ലുകൊണ്ടായിരുന്നു ആക്രമിച്ചതെന്നും മനുകുമാർ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OOMMEN CHANDY, UDF, POSTER, FIGHT, DCC OFFICE SECRETARY, YOUTH CONGRESS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.