SignIn
Kerala Kaumudi Online
Thursday, 19 September 2024 10.51 PM IST

കലാമണ്ഡലം ഗോപി പകരക്കാരൻ ഇല്ലാത്ത നടൻ: അടൂർ ഗോപാലകൃഷ്ണൻ

Increase Font Size Decrease Font Size Print Page
gopi

തിരുവനന്തപുരം: കഥകളി ചരിത്രത്തിൽ പകരക്കാരൻ ഇല്ലാത്ത നടനാണ് ഡോ.കലാമണ്ഡലം ഗോപിയെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ദൃശ്യവേദി കനകജൂബിലി പുരസ്കാരം കോട്ടയ്ക്കകം കാർത്തിക തിരുന്നാൾ തീയേറ്ററിൽ വച്ച് ഡോ.കലാമണ്ഡലം ഗോപിക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50,000രൂപയാണ് അവാർഡ്. ദൃശ്യവേദിയുടെ 33-ാമത് നാട്യോത്സവത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കലാമണ്ഡലം ഗോപിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം അഭ്രപാളികളിൽ പകർത്താൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നുവെന്നും അടൂർ പറഞ്ഞു. ചടങ്ങിൽ ദൃശ്യവേദി പ്രസിഡന്റ് പ്രൊഫ.സി.ജി.രാജഗോപാൽ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.ശ്രീനിവാസൻ,വൈസ് പ്രസിഡന്റ് ഡോ.പി.വേണുഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു. നളചരിതം മൂന്നാം ദിവസത്തെ ഒരു പദം കലാമണ്ഡലം ഗോപി വേദിയിൽ അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GOPI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.