കൊച്ചി : എറണാകുളം ജില്ലാ പഞ്ചായത്തും പട്ടികജാതി വികസന വകുപ്പും ചേർന്ന് പട്ടികജാതി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ നൈപുണ്യ കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓട്ടോമൊബൈൽ മേഖലയിൽ 4/6 മാസത്തെ വിവിധ കോഴ്‌സുകളിൽ 18 നും 26 നും ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിലുള്ള യുവതി യുവാക്കൾക്കാണ് യോഗ്യത. പഠന ശേഷം ഓട്ടോമൊബൈൽ മേഖലയിൽ മികച്ച ജോലിയും ഉറപ്പാക്കും. അപേക്ഷകർ എറണാകുളം ജില്ലയിൽ താമസിക്കുന്നവരായിരിക്കണം. പഠന സമയത്ത്സ്റ്റൈഫന്റും ലഭിക്കും. എറണാകുളം നോർത്ത് പറവൂരിലുള്ള കുറ്റുക്കാരൻ പോളിടെക്‌നിക് കാമ്പസിലായിരിക്കും പരിശീലനം. വിവരങ്ങൾക്ക് ഫോൺ: 85920 40022, 98460 19500.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |