മഞ്ചേരി : ഏഴുവയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ സംഭവത്തിൽ പ്രതിക്ക് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) തടവും പിഴയും ശിക്ഷ വിധിച്ചു. കല്പകഞ്ചേരി പത്തായക്കല്ല് മരവട്ടം കൊളക്കമ്പാറ അബ്ദുള്ള എന്ന ഖാദറിനെയാണ് (48) ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്. ഒരു വർഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ആറുമാസത്തെ അധിക തടവ് അനുഭവിക്കണം. പിഴയടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകണം. മുന്തിരിയും ആപ്പിളും നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ പ്രതി താമസിക്കുന്ന വാടക ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 11 സാക്ഷികളിൽ ഒമ്പതു പേരെ പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി. വാസു കോടതി മുമ്പാകെ വിസ്തരിച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |