SignIn
Kerala Kaumudi Online
Thursday, 19 September 2024 6.51 PM IST

പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന

Increase Font Size Decrease Font Size Print Page
l

തിരുവനന്തപുരം:കേരളത്തിലെ വിവിധ സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ (കാറ്റഗറി നമ്പർ 646/2021) തസ്തികയിലേക്ക് ജനുവരി 11ന് രാവിലെ 10.30ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.വിശദവിവരങ്ങൾ പ്രൊഫൈലിൽ ലഭിക്കും.

വകുപ്പുതല വാചാപരീക്ഷ

2022 ജൂലൈ വകുപ്പുതല പരീക്ഷയോടനുബന്ധിച്ച് കാഴ്ചവൈകല്യമുളള ഉദ്യോഗസ്ഥർക്കുളള വാചാപരീക്ഷ തിരുവനന്തപുരം മേഖലയിൽ ജനുവരി 6ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ചും കോഴിക്കോട് മേഖലയിൽ ജനുവരി 11ന് പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ചും എറണാകുളം മേഖലയിൽ ജനുവരി 18ന് പി.എസ്.സി. എറണാകുളം ജില്ലാ ഓഫീസിൽ വച്ച് രാവിലെ 9.30ന് നടത്തും. 31നകം മെമ്മോ ലഭിക്കാത്ത തിരുവനന്തപുരം മേഖലയിലെ അപേക്ഷകരും ജനുവരി 5നകം മെമ്മോ ലഭിക്കാത്ത കോഴിക്കോട് മേഖലയിലെ അപേക്ഷകരും ജനുവരി 12നകം മെമ്മോ ലഭിക്കാത്ത എറണാകുളം മേഖലയിലെ അപേക്ഷകരും വകുപ്പുതല വിഭാഗം ജോയിന്റ് സെക്രട്ടറിയുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:0471 2546303. പരീക്ഷാർത്ഥികൾ അസൽ രേഖകളുമായി മെമ്മോയിലുള്ള പരീക്ഷാകേന്ദ്രത്തിൽ നിശ്ചിത സമയത്ത് ഹാജരാകണം.

2022 ജൂലൈ മാസത്തെ വകുപ്പുതല പരീക്ഷാ വിജ്ഞാപന പ്രകാരം നടത്തിയ സെക്കൻഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ്-മലയാളം (തമിഴ്/കന്നട) പേപ്പറിന്റെ എഴുത്തുപരീക്ഷയിൽ വിജയിച്ചവർക്ക് ജനുവരി 6ന് രാവിലെ 8ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും രാവിലെ 9.30ന് വാചാപരീക്ഷയും നടത്തും.അറിയിപ്പ് ലഭിക്കാത്തവർ വകുപ്പുതല ജോയിന്റ് സെക്രട്ടറിയുടെ ഓഫീസുമായി ബന്ധപ്പെടണം.

അർഹതാ നിർണയ പട്ടിക പ്രസിദ്ധീകരിച്ചു

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ താഴ്ന്ന വിഭാഗം ജീവനക്കാർക്ക് ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ (കാറ്റഗറി നമ്പർ 479/2019) തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നേടുന്നതിനായി നടത്തിയ അർഹതാ നിർണയ പരീക്ഷയുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.