കാസർകോട്: 1965ൽ പാക്കിസ്താനെതിരെ യുദ്ധം നയിച്ച് വീരമൃത്യു വരിച്ച തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിമിന്റെ ഓർമ്മ നിലനിർത്താൻ വേണ്ടി പുലിക്കുന്നിൽ ഗവ. ഗസ്റ്റ് ഹൗസിന് എതിർവശം കാസർകോട് നഗരസഭ നിർമ്മിച്ച സ്മാരകം ഉദ്ഘാടനം ചെയ്തു. ലെഫ്റ്റനന്റ് കേണൽ മൂൽചന്ദ് ഗുജാർ, ഇന്ത്യൻ നേവൽ ആർമി ഉദ്യോഗസ്ഥൻ ജഗദീഷ് എന്നിവർ പുഷ്പചക്രം അർപ്പിച്ചു.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു.എൻ.എ നെല്ലിക്കുന്ന് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയർമാൻ അഡ്വ. വി.എം മുനീർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അംഗങ്ങളായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗൺസിലർമാർ, നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയർ ജോമോൻ ജോസ്, അഡ്വ. ഹമീദ്, ടി.എ ഷാഫി, സി.എൽ. ഹമീദ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |