തലശ്ശേരി:കതിരൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 1991 എസ.എസ്.എൽ.സി ബാച്ച് മഹാത്മാ ഗാന്ധി പ്രതിമ നിർമമിച്ചു നൽകി. സ്പീക്കർ എ.എൻ.ഷംസീർ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സനിൽ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ശില്പി ഉണ്ണി കാനായിയേയും ഇൻസ്‌പെയർ അവാർഡിൽ ജില്ലാതലത്തിൽ വിജയിച്ച് സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അർഹത നേടിയ ഫാത്തിമ സിയാ ഷംസ, നാഷണൽ സയൻസ് സെമിനാറിൽ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച പി.കെ.ആഷിക്ക അഷ്റഫ് എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.മുഹമ്മദ് അഫ്സൽ, ഷീജ കാരായി, ശ്രീജേഷ് പടന്നക്കണ്ടി, ചന്ദ്രൻ കക്കോത്ത്, പ്രകാശൻ കർത്ത, കെ.എം.ശിവകൃഷ്ണൻ, കെ.കെ.കുമാരൻ, ഡോ.പി.കെ.രതിക,പി.കെ.ലക്ഷ്മണൻ നമ്പൂതിരി ,ഷാജി ഉച്ചമ്പള്ളി സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |