മണർകാട് . ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കെ കെ റോഡിൽ മണർകാട് ഐരാറ്റുനടയിൽ ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. ഐരാറ്റുനടയിലുള്ള ഫർണിച്ചർ ഷോപ്പിന് മുന്നിലുള്ള ബദാംമരം കടപുഴകി കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വടവാതൂർ സ്വദേശിയുടെ കാറാണ് അപകടത്തിൽപെട്ടത്. കാറിന്റെ മുൻഭാഗത്ത് മരച്ചില്ല പതിച്ചതിനാലാണ് വലിയ പരിക്കുകളില്ലാതെ ഡ്രൈവർ രക്ഷപ്പെട്ടത്. വാഹനത്തിന്റെ മുകൾഭാഗം ഭാഗികമായി തകർന്നു. കാർ മാറ്റാൻ കഴിയാത്തതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. തുടർന്ന് കോട്ടയത്തുനിന്നും ഫയർഫോഴ്സ് അധികൃതർ എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |