പാലക്കാട്: തച്ചമ്പാറ ഇസാഫ് ആശുപത്രിയിൽ കുട്ടികളുടെ വിഭാഗം ഒ.പി ഇസാഫ് ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ മെറീന പോൾ ഉദ്ഘാടനം ചെയ്തു. ഇസാഫ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആശുപത്രിയിൽ പുതിയ ഒ.പി വിഭാഗം ആരംഭിച്ചത്. ആരോഗ്യരംഗത്ത് പ്രദേശവാസികളുടെ വിശ്വാസ കേന്ദ്രമായി മാറുകയാണ് ഇസാഫ് ആശുപത്രിയുടെ ലക്ഷ്യമെന്ന് മെറീന പോൾ പറഞ്ഞു.
പീഡിയാട്രീഷ്യനായ ഡോ.യഹിയയുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്. ഫാ.ബിനു പി.അബ്രഹാം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഡയറക്ടർ ഡോ.റൈസൺ പി.ചാക്കോ, ഇസാഫ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജേക്കബ് സാമുവൽ, സി.ഇ.ഒ ബിജു ജോർജ്ജ്, ഡോ.രാകേഷ്, ഡോ.ഷൗബിൻ, ഡോ.ദീപ, ഡോ.ഫാത്തിമ, സാബു, സ്റ്റീവ് ജോർജ്, റിയോ റൈസൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |