ചാലക്കുടി: യൂത്ത് കോൺഗ്രസ് ജില്ലാ പഠന ക്യാമ്പ് ഇന്നും നാളെയുമായി അതിരപ്പിള്ളിയിൽ നടക്കും. ചലഞ്ചർ വൺ ടൂറിസ്റ്റ് ഹോമിൽ രാവിലെ ക്യാമ്പിന് തുടക്കമാകും. രാത്രി ഏഴിന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ.ഒ.ജെ.ജനീഷ് അദ്ധ്യക്ഷനാകും. എം.പിമാരായ ബെന്നി ബഹന്നാൻ, രമ്യാ ഹരിദാസ്, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ.പ്രതാപൻ, എം.ലിജു, വി.ടി.ബൽറാം, ടി.യു രാധാകൃഷ്ണൻ, എം.പി.വിൻസെന്റ് തുടങ്ങിയവർ രണ്ട് ദിവസം സംബന്ധിക്കും. ടി.ജെ.സനീഷ്കുമാർ എം.എൽ.എ ഡയറക്ടറായ ക്യാമ്പിന്റെ സമാപന സമ്മേളനം ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |