SignIn
Kerala Kaumudi Online
Thursday, 25 April 2024 10.05 PM IST

ഡ്രീംലൈനർ വിമാനവുമായി ഖത്തർ എയർവേസ്

qatar

തിരുവനന്തപുരം: ഖത്തർ എയർവേസ് തിരുവനന്തപുരം- ദോഹ സെക്ടറിൽ ഡ്രീംലൈനർ വിമാന സർവീസ് ആരംഭിച്ചു. നിലവിൽ സർവീസ് നടത്തുന്ന എ 320 വിമാനത്തിന് പകരമാണ് ആഴ്‌ചയിൽ രണ്ടുദിവസം ബി 787 സീരീസിലുള്ള ഡ്രീംലൈനെർ സർവീസ് നടത്തുക.

ഇതോടെ സീറ്റുകൾ 160ൽ നിന്ന് 254 ആകും. ബിസിനസ്‌ ക്ലാസിൽ 22 സീറ്റുകൾ. ആദ്യഘട്ടത്തിൽ വെള്ളി, ഞായർ ദിവസങ്ങളിലാണ് ഡ്രീംലൈനെർ സർവീസ് നടത്തുക. മറ്റ് 5 ദിവസങ്ങളിൽ എ 320 സർവീസ് തുടരും. തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രീംലൈനർ വിമാനത്തെ വാട്ടർസല്യൂട്ട് നൽകി വരവേറ്റു. ഡ്രീംലൈനറിന്റെ വരവോടെ ഗൾഫിലേക്കും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കും തിരുവനന്തപുരത്ത് നിന്ന് കൂടുതൽ യാത്രസൗകര്യമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, QATAR, AIRLINES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.