ചാത്തന്നൂർ: സീനിയർ സിറ്റിസൺസ് അസോസിയേഷൻ ആദിച്ചനല്ലൂർ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.വേലായുധൻ നായർ അദ്ധ്യക്ഷനായി.
എഫ്.ഒ.എസ്.സി.എ.കെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ലതാങ്കൻ മരുത്തടി, എക്സൈസ് പ്രിവന്റീവ് ഓഫീസർ ആർ.എസ്.ഹരിഹരനുണ്ണി, ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീലബിനു, റിട്ട.എസ്.എൻ. കോളേജ് പ്രൊഫ.കെ.ശ്രീനിവാസൻ, ഗ്രാമപ്പഞ്ചായത്ത് മെമ്പർ സജിത രംഗകുമാർ, അസോസിയേഷൻ സെക്രട്ടറി കെ.രഘുനാഥൻ, ടി.ഒ.ജേക്കബ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എൻ.വേലായുധൻ നായർ (പ്രസിഡന്റ്), കെ.രഘുനാഥൻ (വൈസ് പ്രസിഡന്റ്), ആർ.ഗോപാലകൃഷ്ണൻ നായർ (സെക്രട്ടറി), പി.ശിവശങ്കരൻ നായർ (ജോയിന്റ് സെക്രട്ടറി), ലൂക്കോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |