കേരളത്തിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി നടനും എം എൽ എയുമായ എം മുകേഷ്. മികച്ച തൊഴിൽ സൗഹൃദ സംസ്ഥാനം, ഡിജിറ്റൽ ഇന്ത്യ സംസ്ഥാനം തുടങ്ങി പന്ത്രണ്ടോളം നേട്ടങ്ങളാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ അക്കമിട്ട് നിരത്തിയിരിക്കുന്നത്.
'എവിടെയും മുന്നിൽ, ചരിത്രം തിരുത്തി കേരളം'എന്ന് പറഞ്ഞുകൊണ്ടാണ് മുകേഷിന്റെ കുറിപ്പ് തുടങ്ങുന്നത്. 'നമുക്ക് മത്സരിക്കാൻ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനമില്ല', 'ഭക്ഷ്യസുരക്ഷയിൽ മൂന്നിൽ നിന്ന് ആറിലേക്ക് പോയിരിക്കുന്നു', ' ചികിത്സ തേടി ആളുകൾ എന്തിനാ ചെന്നൈയിലേക്കും ഡൽഹിക്കും ഒക്കെ പോവുന്നത് സഖാവേ'- തുടങ്ങി അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എവിടെയും മുന്നിൽ
ചരിത്രം തിരുത്തി കേരളം
1 ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനം
2 വയോജന പരിപാലനത്തിന് വയോ ശ്രേഷ്ഠ പുരസ്കാരം
3 കൊവിഡ് വാക്സിനേഷൻ ഡ്രൈവിന് ഇന്ത്യ ടുഡേയുടെ ഹെൽത്ത് ഗിരി അവാർഡ്
3 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയിൽ ഒന്നാം സ്ഥാനം
4 ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം
5 ഈ സഞ്ജീവനി കാരുണ്യ ബെനവിലൻ ഫണ്ട് സംരംഭങ്ങൾക്ക് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പുരസ്കാരം
6 മാതൃശിശു മരണനിരക്ക് കുറഞ്ഞ സംസ്ഥാനം (സെന്റർ ഫോർ മീഡിയ സ്റ്റഡീസ്)
7 മികച്ച ക്രമസമാധാനമുള്ള സംസ്ഥാനം ( ഇന്ത്യ ടുഡേ പുരസ്കാരം)
8 സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികളുള്ള സംസ്ഥാനം( പ്ലാൻ ഇന്ത്യ)
9 ഉത്തരവാദിത്വ ടൂറിസം, ടൂറിസം രംഗത്തെ സമഗ്ര വികസനം എന്നിവയിൽ കേന്ദ്ര പുരസ്കാരം
10 മികച്ച തൊഴിൽ സൗഹൃദ സംസ്ഥാനം
11ഡിജിറ്റൽ ഇന്ത്യ പുരസ്കാരം( മൂന്ന് അവാർഡ് )
12 വ്യവസായത്തിലും കേരളം ഇന്ത്യയിൽ നമ്പർ വൺ ( ഒരുലക്ഷം സംരംഭങ്ങൾ ലക്ഷ്യമിട്ട സംരംഭക വർഷം പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |