കൊച്ചി: സ്വർണ വ്യാപാരമേഖലയിൽ ഇ-വേ ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നത് ഉൾപ്പെടെ നിരവധി ആവശ്യങ്ങളുമായി ധനമന്ത്രി കെ.എൻ.ബാലഗോപാലിന് നിവേദനം സമർപ്പിച്ച് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ).
ജി.എസ്.ടി പ്രാബല്യത്തിൽ വരുംമുമ്പുള്ള വാറ്റ് കുടിശിക എഴുതിത്തള്ളുക, ആംനെസ്‌റ്റി ഒഴിവാക്കി പുതിയ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് 2023-24 വർഷത്തേക്കുള്ള ബഡ്‌ജറ്റിൽ ഉൾപ്പെടുത്താനായി എ.കെ.ജി.എസ്.എം.എ ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസറിന്റെ നേതൃത്വത്തിൽ സമർപ്പിച്ചത്.
നിലവിൽ സംസ്ഥാനത്തെ സ്വർണ വ്യാപാരമേഖലയുടെ വിറ്റുവരവ് ഒരുലക്ഷം കോടി രൂപയും നികുതിവിഹിതം 1,000 കോടി രൂപയും കടന്നു. അനധികൃത വ്യാപാരം നിയന്ത്രിച്ചാൽ നികുതിവരുമാനം 50 ശതമാനമെങ്കിലും ഉയരും. നികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക, ജി.എസ്.ടിയുടെ പ്രാരംഭവർഷങ്ങളിലെ കേസുകൾക്കായി ആംനെസ്‌റ്റി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.
ഫോട്ടോ:
ബഡ്‌ജറ്റിലുൾപ്പെടുത്താനായി സ്വർണ വ്യാപാരമേഖലയുടെ വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം എ.കെ.ജി.എസ്.എം.എ ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസറിന്റെ നേതൃത്വത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |