SignIn
Kerala Kaumudi Online
Friday, 26 April 2024 8.05 AM IST

നടൻ അർജുൻ ദാസുമായി പ്രണയത്തിലോ? പ്രതികരണവുമായി ഐശ്വര്യ ലക്ഷ്മി

aiswarya-lekshmi

കഴിഞ്ഞ ദിവസം നടി ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടൻ അർജുൻ ദാസിനൊപ്പമുള്ള ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലുള്ള ചില പ്രചാരണങ്ങളുണ്ടായി. ഇപ്പോഴിതാ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഇൻസ്റ്റഗ്രാമിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നടി.


'എന്റെ ലാസ്റ്റ് പോസ്റ്റ് ഇത്ര വിവാദമാകുമെന്ന് കരുതിയില്ല. ഞങ്ങൾ കണ്ടുമുട്ടി, ഒരു ഫോട്ടോയെടുത്തു, അത് പോസ്റ്റ് ചെയ്തു. അതിൽക്കൂടുതൽ ഞങ്ങൾക്കിടയിൽ ഒന്നുമില്ല. ഞങ്ങൾ സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം മുതൽ എനിക്ക് മെസേജുകൾ അയക്കുന്ന അർജുൻ ദാസ് ഫാൻസിനോട്, അദ്ദേഹം നിങ്ങളുടേത് മാത്രമാണ്.'- എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നടി കുറിച്ചിരിക്കുന്നത്.


പുത്തും പുതു കാലൈ വിടിയാത എന്ന തമിഴ് അന്തോളജിയിൽ ഇരുവരും അഭിനയിച്ചിരുന്നു. അഞ്ച് കഥകൾ ഉണ്ടായിരുന്ന സീരീസിൽ, അർജുൻ ലോണേഴ്സ് എന്ന കഥയിലും ഐശ്വര്യ നിഴൽ തരും ഇദം എന്ന കഥയിലുമാണ് അഭിനയിച്ചത്.

post

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AISWARYA LEKSHMI, ARJUN DAS, SOCIAL MEDIA, INSTAGRAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.