SignIn
Kerala Kaumudi Online
Saturday, 27 April 2024 7.00 PM IST

സിംബയോടൊപ്പം മോഹൻലാൽ

mohanlal

വളർത്തുപൂച്ചയായ സിംബയോടൊപ്പം മോഹൻലാൽ. സിംബ ഡെയ്‌സ് ഹലോ എന്നാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ചിത്രത്തിന് മോഹൻലാൽ നൽകുന്ന അടിക്കുറിപ്പ്. ബെയ്‌ലി എന്ന നായയടക്കം തന്റെ വീട്ടിൽ വളർത്തുന്ന അരുമ മൃഗങ്ങളുടെ ചിത്രങ്ങൾ മോഹൻലാൽ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. മുഖം പൂർ

ണമായി കാട്ടാതെ സിംബയുടെ ചിത്രം മോഹൻലാൽ മുൻപ് പങ്കുവച്ചിട്ടുണ്ട്.മോഹൻലാലിനു പിന്നാലെ നാദിർഷ, മിഥുൻ രമേശ് എന്നിവരും തങ്ങളുടെ വളർത്തു പൂച്ചയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു.അതേസമയം മോഹൻലാലും ഷാജി കൈലാസും 12 വർഷത്തെ ഇടവേളയ്ക്കുശേഷം ഒന്നിക്കുന്ന എലോൺ ജനുവരി 26ന് തിയേറ്രറിൽ എത്തും. പുതുവർഷത്തിൽ ആദ്യം എത്തുന്ന മോഹൻലാൽ ചിത്രംകൂടിയാണ് എലോൺ. പുതുവത്സരദിനത്തിൽ പുലർച്ചെയായിരുന്നു ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്.ചിത്രത്തിൽ മോഹൻലാൽ മാത്രമാണ് ഉള്ളത്.റെഡ് ചില്ലീസിനുശേഷം മോഹൻലാലും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രത്തിന് രാജേഷ് ജയരാമൻ രചന നിർവഹിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHANLAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.