ന്യൂഡൽഹി: കോഴിക്കോട് സമാപിച്ച സ്കൂൾ കലോത്സവത്തിൽ പാചകച്ചുമതല നിർവഹിച്ച പഴയിടം മോഹനൻ നമ്പൂതിരിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിൽ ജാതീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ മുൻമാദ്ധ്യമ പ്രവർത്തകനും കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അരുൺകുമാറിനെതിരെ യു.ജി.സി അന്വേഷണത്തിന് ഉത്തരവിട്ടു. അരുൺകുമാർ ജാതി പറഞ്ഞ് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചെന്ന ജെ. നന്ദകുമാറിന്റെ പരാതിയിൽ യു.ജി.സി ചെയർമാൻ എം. ജഗദേഷ്കുമാറാണ് ഉത്തരവിട്ടത്. ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു സിംഗിന് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |