തിരുവനന്തപുരം : പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സജീഫ് ഖാനെയാണ് അറസ്റ്റ് ചെയ്തത്. ജീവനക്കാരിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. സജീഫ് ഖാൻ നിലവിൽ സസ്പെൻഷനിലാണ്.
കഴിഞ്ഞമാസം 16നാണ് കേസിനാസ്പദമായ സംഭവം. സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ സജീഫ് ഖാൻ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. നേരത്തെ സമാനമായ ശ്രമം നടത്തിയപ്പോൾ ഇവർ എതിർത്തിരുന്നു. വീണ്ടും കടന്നുപിടിക്കാൻ ശ്രമിച്ചതോടെ സ്ത്രീ ആറൻമുള എസ്.എച്ച്.ഒയ്ക്ക് പരാതി നൽകി. പരാതിയിൽ പത്തനംതിട്ട വനിതാ പൊലീസ് കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |