തൃശൂർ: വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൂർവവിദ്യാർത്ഥി സംഗമം നടക്കുന്നതിനിടെ പുറത്തുനിന്ന് വന്ന രണ്ടംഗസംഘം വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബൈക്ക് മറ്റൊരു വാഹനത്തിൽ തട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന. ബൈക്കിലെത്തിയ സംഘത്തിലെ പിന്നിൽ ഇരുന്ന യുവാവാണ് വടിവാൾ വീശിയത്. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് കുട്ടികൾ ഭയന്നു. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |