തൃശൂർ: കേന്ദ്രസർക്കാരിനെ അവഹേളിച്ച് കേരള പോസ്റ്റൽ സർക്കിൾ സാംസ്‌കാരിക ഉത്സവത്തിൽ നാടകം അവതരിപ്പിച്ചെന്ന് ആക്ഷേപം. തപാൽ വകുപ്പിന്റെ തൃശൂരിലെ കേരള സർക്കിൾ സാംസ്‌കാരികോത്സവത്തിൽ അവതരിപ്പിച്ച ഇടതുപക്ഷ ജീവനക്കാരുടെ സംഘടനയുടെ നാടകത്തിനെതിരെയാണ് ആക്ഷേപം. എമർജൻസി എക്‌സിറ്റ് എന്ന് പേരിട്ടിരിക്കുന്ന നാടകത്തിൽ ഗോധ്ര കലാപത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ജന്മനാടായ ഗുജറാത്തിനെയും അവഹേളിച്ചെന്നാണ് പരാതി. മരിച്ചുപോയ കുറ്റവാളിയുടെ മകനെ കവടി നിരത്തി കണ്ടെത്തി ശിക്ഷയ്ക്ക് വിധേയനാക്കുന്ന പ്രാകൃതമായ അവതരണമാണ് നാടകത്തിൽ അവലംബിച്ചതെന്നും ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ.ഹരി ആരോപിച്ചു. നാടകം ഒരേസമയം കോടതിയലക്ഷ്യവും മതസ്പർദ്ധ ഉണ്ടാക്കുന്നതും സാമൂഹിക വിരുദ്ധവുമാണെന്ന് ബി.ജെ.പി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |