തിരുവനന്തപുരം: പോളിടെക്നിക്ക് കോളേജുകളിൽ 2019-22 അദ്ധ്യയന വർഷം പഠിച്ച വിദ്യാർത്ഥികളുടെ 5,6,7 സെമസ്റ്റർ പരീക്ഷകൾ ഫെബ്രുവരിക്ക് മുമ്പ് പൂർത്തിയാക്കി സമയബന്ധിതമായി ഫലം പ്രസിദ്ധീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. വിദ്യാർത്ഥികളുടെ പരാതിയിലാണ് നടപടി. 6,7 സെമസ്റ്റർ പരീക്ഷകൾ ജനുവരി,ഫെബ്രുവരി മാസങ്ങളിൽ നടത്തുമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ കമ്മിഷനെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |