പാനൂർ: പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ഹാഷിമിനെ ആർ.എസ്.എസ് പ്രവർത്തകർ അക്രമിച്ച് പരിക്കേല്പിച്ചതിൽ യു.ഡി.എഫ് പാനൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പാനൂർ ലീഗ് ഹൗസ് പരിസരത്തു നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പാനൂർ ടൗണിലൂടെ ബസ് സ്റ്റാൻഡിൽ സമാപിച്ചു. കെ.പി സാജു , പി.പി.എ സലാം, കാട്ടൂർ മുഹമ്മദ്, പി.കെ.ഷാഹുൽ ഹമീദ്, സന്തോഷ് കണ്ണം വള്ളി ,കെ.രമേശൻ, ടി.ടി.രാജൻ, വി.നാസർ നേതൃത്വം നല്കി.
കണ്ണൂർ വീണ്ടുംഅക്രമത്തിലേക്കായെന്ന് ആശങ്ക പ്പെടുകയാ ണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അടിയന്തിരമായി മുഖ്യമന്ത്രി ഇക്കാരത്തിൽഇടപെടണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി ഹാഷിമിനു നേര നടന്ന അത്യന്തം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |