പാലക്കാട്: ബന്ധുവായ പതിനേഴുകാരിയെ ആക്രമിച്ച യുവാവ് പിടിയിൽ. ഒറ്റപ്പാലം പാലപ്പുറം പാറയ്ക്കൽ വീട്ടിൽ മുഹമ്മദ് ഫിറോസാണ് (25) പിടിയിലായത്. ഫിറോസിന്റെ മൊബൈൽ നമ്പർ പെൺകുട്ടി ബ്ലോക്ക് ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീട്ടിലേക്കുള്ള വഴിയിൽവച്ചാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിലെത്തിയ പ്രതി കത്തികൊണ്ടാണ് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
പെൺകുട്ടിയുടെ കഴുത്തിലും തലയിലും ഇടത്തെ കൈയിലും തോളിലുമാണ് വെട്ടേറ്റതെന്നാണ് വിവരം. പാലക്കാട് അഴിക്കലപ്പറമ്പിൽ സുഹൃത്തായ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ഫിറോസ്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |