SignIn
Kerala Kaumudi Online
Wednesday, 25 September 2024 11.16 PM IST

ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ കാറിൽ വലിച്ചിഴച്ച സംഭവം; വീഡിയോ പുറത്ത്

Increase Font Size Decrease Font Size Print Page
swati

ന്യൂഡൽഹി: ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാളിനെ മദ്യലഹരിയിൽ കാർ ഡ്രൈവർ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. 15 മീറ്ററോളം വലിച്ചിഴച്ചു എന്നും സ്വാതിയുടെ പരാതിയിൽ പറയുന്നുണ്ടായിരുന്നു. ഇതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സ്ത്രീ സുരക്ഷ നേരിട്ട് ബോദ്ധ്യപ്പെടാൻ പുലർച്ചെ മൂന്ന് മണിക്ക് പരിശോധനയ്ക്കിറങ്ങിയപ്പോഴായിരുന്നു സ്വാതി മലിവാളിന് നേരെ ആക്രമണമുണ്ടായത്. പ്രതിയായ ഡ്രൈവർ ഹരീഷ് ചന്ദ്രയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. വഴിയരികിൽ നിന്ന് സ്വാതി മലിവാൾ കാർ ഡ്രൈവറുമായി സംസാരിക്കുന്നതും പിന്നീട് അടുത്തുചെന്ന് അയാളെ പിടികൂടാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

സ്വാതി മലിവാളും വനിതാ കമ്മീഷനിലെ ഉദ്യോഗസ്ഥരും ഒന്നിച്ചാണ് പരിശോധനയ്ക്കിറങ്ങിയത്. സ്വാതി മറ്റുള്ളവരിൽ നിന്ന് മാറി ഒറ്റയ്ക്ക് നിൽക്കുമ്പോൾ മുന്നിൽ വാഹനം നിർത്തിയ ‍ഡ്രൈവർ കാറിൽ കയറാൻ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ചതോടെ കാർ മുന്നോട്ടെടുത്തെങ്കിലും തിരിച്ചെത്തി വീണ്ടും കാറിൽ കയറാൻ ആവശ്യപ്പെട്ടു. ഇതോടെ ഡോറിന് സമീപമെത്തി ഡ്രൈവറെ പിടികൂടാൻ സ്വാതി ശ്രമിച്ചു. ഉടനെ ഡ്രൈവർ ഡോറിന്റെ ചില്ലുയർത്തുകയും കയ്യിൽ ബലമായി പിടിക്കുകയും ചെയ്തു. ഇതോടെ കൈ ഉള്ളിൽ കുടുങ്ങിയ സ്വാതിയെ വലിച്ചിഴച്ച് 15 മീറ്ററോളം മുന്നോട്ടുപോയ ശേഷം കാറുമായി ഡ്രൈവർ കടന്നുകളഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, SWATI MALLIWAL, DELHI WOMEN PANEL, CHIEF, VIDEO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.