ഷാരൂഖ് ഖാൻ ചിത്രം പത്താന്റെ ടിക്കറ്റുകൾക്ക് വില ഉയർന്നു. മുംബയ് പി.വി.ആർ സെലക്ട് സിറ്റി വാക്കിൽ 2100 രൂപയ്ക്കാണ് വിൽക്കുന്നത്. പി.വി.ആർ ലോജീസ് നോയിഡൽ 10.55നുള്ള ഷോയുടെ ടിക്കറ്റ് നിരക്ക് 1090 രൂപയായി ഉയർന്നു. 2 ഡി ടിക്കറ്റ് നിരക്ക് 700 രൂപയായും ഉയർന്നു. ബംഗളൂരുവിൽ പത്താന്റെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് 900 രൂപയാണ്. പൂനയിൽ 650 രൂപ, ഹൈദരാബാദിൽ 295 രൂപയായും ഉയർന്നു. വിവാദങ്ങൾ പത്താനു ഗുണം ചെയ്തു എന്നാണ് ട്രേഡ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്. ജനുവരി 25ന് ആക്ഷൻ ത്രില്ലർ ചിത്രമായ പത്താൻ തിയേറ്ററുകളിൽ എത്തും. നാലുവർഷത്തിനുശേഷം തിയേറ്ററിൽ എത്തുന്ന ഷാരൂഖ്ഖാൻ ചിത്രമാണ് പത്താൻ. ദീപിക പദുകോൺ ആണ് സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക. ജോൺ എബ്രഹാം, ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. യഷ് രാജ് ഫിലിംസാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |