പ്രധാന വേഷത്തിൽ റോഷൻ മാത്യു
കെ.ജി.എഫ് നിർമ്മാതാക്കളായ ഹൊം ബാലെ ഫിലിംസ് നിർമ്മിച്ച് ഫഹദ് ഫാസിലും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ എത്തുന്ന ധൂമം എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ഇനി കൊച്ചിയിൽ.പവൻകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിൽ റോഷൻ മാത്യു ജോയിൻ ചെയ്യും.ചിത്രത്തിൽ പ്രധാന വേഷത്തിലാണ് റോഷൻ മാത്യു എത്തുന്നത്.മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിച്ച സീ യു സൂണിനുശേഷം ഫഹദും റോഷനും ഒരുമിക്കുന്ന ചിത്രം കൂടിയാണ്.അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് ആണ് റോഷൻ മാത്യുവിന്റേതായി അവസാനം തിയേറ്രറിൽ എത്തിയ ചിത്രം. ചേര, മഹാറാണി എന്നീ ചിത്രങ്ങൾ റിലീസിനുണ്ട്.
അതേസമയം ചിത്രത്തിലെ തന്റെ ഭാഗം ഫഹദ് പൂർത്തിയാക്കി.റോഷനും അപർണ ബാലമുരളിയും ഒരുമിച്ചുള്ള കോമ്പിനേഷൻ രംഗങ്ങളാണ് ഇനി ചിത്രീകരിക്കുന്നത്. മലയാളം, കന്നട, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന് പ്രീത ജയരാമൻ ഛായാഗ്രഹണം നിർവഹിക്കുന്നു.ഹൊംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിർഗന്ദൂർ ആണ് ധൂമം നിർമ്മിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന ടൈസൻ എന്ന ചിത്രവും ഹൊംബാലെ ഫിലിംസ് നിർമ്മിക്കുന്നുണ്ട്. പൃഥ്വിരാജ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളി ഗോപിയാണ് രചന. മലയാളത്തിന് പുറമെ കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ടൈസൺ എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |