SignIn
Kerala Kaumudi Online
Friday, 26 April 2024 2.25 PM IST

ബിരിയാണി കഴിച്ചിട്ട് ഡാൻസ് കളിക്കാൻ കഴിയുമോ, കലോത്സവത്തിന് സസ്യാഹാരം നൽകുന്നതാണ് നല്ലതെന്ന് സ്പീക്കർ എ എൻ ഷംസീർ

kk

തിരുവനന്തപുരം : കലോത്സവങ്ങളിൽ സസ്യാഹാരം നൽകുന്നതാണ് പ്രായോഗികമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ബിരിയാണി കഴിച്ചിട്ട് ആർക്കെഹ്കിലും ഡാൻസ് കളിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ. |

ഞാനൊരു നോൺ വെജിറ്റേറിയനാണ്. പ്രായോഗികമായി ചിന്തിക്കുമ്പോൾ ആളുകൾ കൂട്ടമായി എത്തുന്നിടത്ത് വെജിറ്റേറിയനാണ് നല്ലത്. കുട്ടികളുടെ ശ്രദ്ധ പൂർണമായും അവർ പങ്കെടുക്കുന്ന പരിപാടികളിലായിരിക്കും, ഏതെങ്കിലും സമയത്തായിരിക്കും അവർ ഭക്ഷണം കഴിക്കുക. അതിനാൽ വെജിറ്റേറിയനാണ് കൂടുതൽ അഭികാമ്യം. വ്യക്തിയെന്ന് നിലയിലുള്ള അഭിപ്രായമാണിതെന്നും ഷംസീർ പറഞ്ഞു. ഭക്ഷണവിവാദവുമായി ബന്ധപ്പെട്ട അദ്ധ്യായം അവസാനിച്ചുവെന്നും അത് വീണ്ടും തുറക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOUTH FESTIVAL, SCHOOL YOUTH FESTIVAL, YOUTH FESTIVAL FOOD, AN SHAMSER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.