SignIn
Kerala Kaumudi Online
Sunday, 05 May 2024 5.03 AM IST

കൊൽക്കത്തയിലേക്ക് ഇൻഡിഗോ എയർലൈൻസ് വൺ സ്റ്റോപ്പ്‌ പ്രതിദിന സർവീസ്

തിരുവനന്തപുരം: ഇൻഡിഗോ എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് പുതിയ വൺ സ്റ്റോപ്പ്‌ പ്രതിദിന വിമാനസർവീസ് ആരംഭിച്ചു. തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽ നിന്ന് ഉച്ചയ്ക്ക് 1.40ന് പുറപ്പെട്ട് ചെന്നൈ വഴി വൈകിട്ട് 6ന് കൊൽക്കത്തയിൽ എത്തിച്ചേരും. മടക്ക വിമാനം കൊൽക്കത്തയിൽ നിന്ന് രാവിലെ 8.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1ന് തിരുവനന്തപുരത്തെത്തും.

നേരത്തെ, തിരുവനന്തപുരം - കൊൽക്കത്ത സെക്ടറിൽ യാത്ര ചെയ്യാൻ യാത്രക്കാർക്ക് രണ്ട് വിമാനങ്ങളെ ആശ്രയിക്കണമായിരുന്നു. പുതിയ സർവീസ് ആരംഭിക്കുന്നതോടെ യാത്രാസമയം ഏഴര മണിക്കൂറിൽ നിന്ന് ഏതാണ്ട് നാലര മണിക്കൂറായി കുറയും. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലകളിലേക്കും തിരിച്ചും തെക്കേ അറ്റം വരെയുള്ള വിനോദസഞ്ചാരികൾക്കും സ്ഥിരം യാത്രക്കാർക്കും ഈ സേവനം പ്രയോജനകരമാകും. തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് നടത്തുന്നതും പരിഗണനയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.