ആഗ്ര: വിവാഹം കഴിക്കാൻ പോകുന്നയാളെ കുറിച്ച് വ്യത്യസ്തമായ സങ്കൽപ്പങ്ങൾ പലരുടെ മനസിലുണ്ടാകും. എന്നാൽ എല്ലാവർക്കും ആഗ്രഹിക്കുന്ന രീതിയിലുള്ള പങ്കാളിയെ കിട്ടണമെന്നില്ല. ചിലർ സാഹചര്യവുമായി പൊരുത്തപ്പെട്ടുപോകാൻ ശ്രമിക്കും മറ്റുചിലർ വിവാഹം തന്നെ വേണ്ടെന്ന് വയ്ക്കും. ഇത്തരത്തിൽ ഭാവിവരൻ കണക്കിൽ മോശമാണെന്ന് കണ്ടപ്പോൾ അയാളുമായുള്ള വിവാഹം വേണ്ടെന്ന് വച്ചിരിക്കുകയാണ് ഒരു യുവതി.
ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലാണ് സംഭവം. 21കാരിയായ റീത്താ സിംഗാണ് വിവാഹവേദിയിൽ നിന്നും ഇറങ്ങിയപ്പോയത്. വരന് മാനസികമായി പ്രശ്നമുള്ള കാര്യം മറച്ചുവച്ചാണ് വിവാഹം നിശ്ചയിച്ചതെന്ന് വധുവും ബന്ധുക്കളും ആരോപിച്ചു. വിവാഹ വേദിയിൽ നിന്ന് വധു ഇറങ്ങിപ്പോയതോടെ കുടുംബങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടായി. പൊലീസെത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും യുവതി വിവാഹത്തിന് സമ്മതിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിന്നു.
വരന്റെ മനസികാരോഗ്യത്തിന് പ്രശ്നമുള്ള കാര്യം വിവാഹ ദിവസം വരെ തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞു. അടുത്ത ബന്ധുവായിരുന്നു വിവാഹത്തിന്റെ ഇടനിലക്കാരൻ. അതുകൊണ്ട് തന്നെ അയാളെ വിശ്വസിച്ചു. വരനെ പോയി കണ്ടില്ല. എന്നാൽ ചടങ്ങിനിടെ വരന്റെ വിചിത്രമായ പെരുമാറ്റം പൂജാരി പെൺവീട്ടുകാരോട് പറഞ്ഞു. തുടർന്നാണ് വധു പരീക്ഷണം നടത്താൻ തീരുമാനിച്ചത്.
10 രൂപയുടെ 30 നോട്ടുകൾ എണ്ണാൻ വരനോട് ആവശ്യപ്പെട്ടു. എന്നാൽ 10 നോട്ടുകൾ പോലും എണ്ണാൻ വരന് കഴിഞ്ഞില്ല. തുടർന്നാണ് വിവാഹം വേണ്ടെന്ന് യുവതി പറഞ്ഞത്. സംഭവത്തിൽ ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് എസ്എച്ച്ഒ അനിൽ കുമാർ ചൗബെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |