നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന ഷാരൂഖ് ഖാന്റെ ചിത്രമെന്ന നിലയിൽ ആരാധകരുംബോളിവുഡും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പഠാൻ, ചിത്രത്തിലെ ഗാനരംഗങ്ങളുടെ പേരിൽ വിവാദച്ചുഴിയിൽ പെട്ടെങ്കിലും ആരാധകരുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്ന പ്രകടനമാണ് തിയേറ്ററിൽ പഠാൻ സമ്മാനിക്കുന്നത്. പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാ ചേരുവകളും സമാസമം ചേർത്താണ് സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് പഠാൻ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യക്കെതിരായ രക്ത്ബീജ് എന്ന ഓപ്പറേഷൻ പഠാനും അദ്ദേഹത്തിന്റെ ഏജൻസിയും ചേർന്ന് എങ്ങനെ തകർക്കുന്നു എന്നതാണ് ചിത്രം പറയുന്നത്. ജോൺ എബ്രഹാമാണ് വില്ലനായെത്തുന്നത്. നായികയായെത്തുന്ന ദീപികയും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ചിത്രത്തിന്റെ വീഡിയോ റിവ്യു കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |