മലയാളി താരം സഞ്ജു സാംസൺ പരിക്ക് ഭേദമായി കളിക്കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു. പരിശീലന ചിത്രം പങ്കുവച്ചാണ് താരം ആരാധകരെ സന്തോഷവാർത്ത അറിയിച്ചത്.
ഈ മാസമാദ്യം നടന്ന ശ്രീലങ്കയ്ക്കെതിരായ ടി20 മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ സഞ്ജു കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ന്യൂസിലാൻഡിനായുള്ള പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. അടുത്തിടെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്‌നെസ് ടെസ്റ്റ് നടത്തിയതിന്റെ വീഡിയോ താരം പങ്കുവച്ചിരുന്നു. പരിക്ക് ഭേദമായിരിക്കുന്നുവെന്നും ഗുരുതരമല്ലെന്നും ഉടൻ തിരിച്ചെത്തിയേക്കുമെന്നും താരം പറഞ്ഞു.
#SanjuSamson Back On Field 💪💪@IamSanjuSamson
— Sanju Samson ERA (@SanjuSamson_Era) January 26, 2023
Redy For Blue 🇮🇳🇮🇳 pic.twitter.com/79KJVdicgq
ഫിറ്റ്‌നെസ് ക്ളിയറൻസ് ലഭിക്കുന്നതിനായാണ് സഞ്ജു എൻ സി എയിൽ എത്തിയത്. ഇവിടെനടക്കുന്ന പരിശോധനയിൽ പരിക്കിൽ നിന്ന് മോചിതനായെന്ന് ഉറപ്പായാൽ താരത്തെ ഇനിവരുന്ന പരമ്പരകളിൽ പരിഗണിച്ചേക്കും. കേരളത്തിനായി രഞ്ജി ട്രോഫിയിൽ കളിക്കാനും താരത്തിന് എൻ സി എ ക്ളിയറൻസ് ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |