ന്യൂഡൽഹി:പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം നേടിയ മലയാളിയായ ആദിത്യ സുരേഷ് ഉൾപ്പെടെയുള്ള പുരസ്കാര ജേതാക്കളെ അനുമോദിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. മന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ
കഴിവ് തെളിയിച്ച് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഔദ്യോഗികമായി ക്ഷണിക്കപ്പെട്ട് ഡൽഹിയിലെത്തിയവർക്ക്
അദ്ദേഹം മൊമന്റോ സമ്മാനിച്ചു. പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം നേടിയ ഗായകൻ കൂടിയായ ആദിത്യ സുരേഷ് ദേവസഭാതലം രാഗിലമാകുവാൻ ... എന്ന ഗാനം ചടങ്ങിൽപാടി കേൾപ്പിച്ചു. സിനിമയിൽ പാട്ട് പാടി അഭിനയിച്ച മോഹൻലാലിനെ കാണണമെന്ന ആദിത്യയുടെ ആഗ്രഹത്തിന് പരിഹാരം കാണാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് റിപ്പബ്ലിക് ദിന ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ച ആദിത്യ സുരേഷിനെ കൂടാതെ ആരോമൽ(ആരാലുമൂട്), അമൻഷ അബ്ദുള്ള ( അത്തോളി) രോഹിണി (തിരുവനന്തപുരം ചെല്ലമംഗലം), അനുപമ സുരേഷ് (പാണക്കോട്) എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |