വൈപ്പിൻ: ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിലായി. ചെറായി ഒ.എൽ.എച്ച് കോളനി (ബ്രസീൽ കോളനി) യിൽ താമസിക്കുന്ന നികർത്തിൽ വീട്ടിൽ രാജേഷിനെയാണ് (കുഞ്ഞൻ 42) മുനമ്പം പൊലീസ് 24 കുപ്പി മദ്യവുമായി അറസ്റ്റ് ചെയ്തത്. ഒ.എൽ.എച്ച് കോളനി കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന നടത്തുന്നതിനിടെ ഇയാളിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ചുവച്ചിരുന്ന അര ലിറ്റർ വീതമുള്ള 23 കുപ്പി സീൽ പൊട്ടിക്കാത്തതും വിറ്റതിന്റെ ബാക്കി മദ്യമുള്ള മറ്റൊരു കുപ്പിയുമടക്കം 24 കുപ്പി മദ്യം പിടികൂടി.
ഉത്സവാഘോഷത്തിനോടനുബന്ധിച്ച് വിൽക്കുന്നതിനായി ശേഖരിച്ചു വച്ചതായിരുന്നു മദ്യമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. മുനമ്പം ഡിവൈ.എസ്.പി എം.കെ.മുരളിയുടെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ എ.എൽ.യേശുദാസ്, സബ് ഇൻസ്‌പെക്ടർ വി.കെ.ശശികുമാർ, എ.എസ്.ഐ മാരായ കെ.എസ്.ബിജു, എം.വി.രശ്മി, എസ്.സി.പി.ഒ എം.സി.ഷേമ, സി.പി.ഒ മാരായ കെ.പി.അഭിലാഷ്, പി.ബി.ശ്രീകാന്ത്, വി.എ.റഫീഖ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. നാളെ കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |