വൈറ്റില: വൈറ്റില ടോക് എച്ച് സ്‌കൂൾ വാർഷികാഘോഷം 'വിവാന്റെ 2023' കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ മുൻ ഡയറക്ടർ ഡോ. ടി.പി. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. സംവിധായകനും തിരക്കഥാകൃത്തുമായ സേതു മുഖ്യാതിഥിയായി. ടോക് എച്ച് സ്ഥാപക മാനേജരും ഡയറക്ടറുമായ ഡോ.കെ. വർഗീസ്, പ്രസിഡന്റ് ഡോ. അലക്‌സ് മാത്യു, ജുബി പോൾ, ഡോ. ടിഷ ആൻ ബാബു, അരുണിമ എ.എസ് എന്നിവർ പ്രസംഗിച്ചു. ചിത്രകലാദ്ധ്യാപകൻ വി. സഞ്ജയ് കുമാറിനെ ആദരിച്ചു. പ്രിൻസിപ്പൽ ജൂബി പോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർമാരായ കെ.എ. സൈമൺ, എം.എക്‌സ്. പോൾ വിൻസന്റ്, എൻ.ജെ. ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |