കോട്ടയം: ഡിജിറ്റൽ സഖീ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ഐ.എം.എം ഹാളിൽ ജില്ലാ പഞ്ചായത്തംഗം മഞ്ചു സുജിത് നിർവഹിച്ചു. പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മോനോൻ അദ്ധ്യക്ഷത വഹിച്ചു. സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ലീഡ് ബാങ്ക് മാനേജർ ഇ. അലോഷ്യസ്, സംരഭകർക്ക് സർക്കാർ നൽകുന്ന പദ്ധതികളെ കുറിച്ച് ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജർ എം.വി. ലൗലി, ജില്ലാ പ്രോഗ്രാം ഓഫീസർ പി.ആർ. കവിത എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോർജ് മാത്യു, പൊന്നമ്മ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. പ്രൊജക്ട് മാനേജർ ഉണ്ണിക്കൃഷണൻ നായർ സ്വാഗതവും കോ-ഓഡിനേറ്റർ ജെറിൻ ജോഷി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |