കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി സംഗമം ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സന്തോഷ് കുശാൽനഗർ അദ്ധ്യക്ഷത വഹിച്ചു. 1945ൽ പഠനം നടത്തിയ എം.അബ്ദുൽഹമീദ്,1948 ൽ പഠനം നടത്തിയ കാർത്യായനിയമ്മ,പൂർവ്വവിദ്യാർത്ഥി ഐഎഎസ് ഓഫീസർ എച്ച്.ദിനേശൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷത്തിന്റെ രൂപരേഖ സ്കൂൾ എച്ച്.എം പി. ഗംഗാധരൻ അവതരിപ്പിച്ചു. സിനിമാ സംവിധായകൻ ശ്രീജിത്ത് പലേരി,വൈസ് ചെയർമാൻ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള,കൗൺസിലർമാരായ മായകുമാരി,വി.വി.രമേശൻ,വന്ദന ബൽരാജ്,സി.കെ.അഷറഫ്,കെ.ആയിഷ,നജ്‌മ റാഫി,റസിയ ഗഫൂർ,സാമൂഹ്യപ്രവർത്തകരായ കെ മുഹമ്മദ് കുഞ്ഞി,പ്രവീൺ തോയമ്മൽ,സി.കെ.ബാബുരാജ്,പി.പി.രാജു, ഇ.കെ.കെ.പടന്നക്കാട്, വി.വി രഞ്ജിത്ത് രാജ്, എ.എൻ.നൂർജഹാൻ, ടി.പി.അനൂപ് കുമാർ, പി.പി ബാബുരാജ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ:എ.വി. സുരേഷ്‌ബാബു സ്വാഗതവും രജേഷ് ഓൾ നടിയൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |