അന്വേഷിപ്പിൻ കണ്ടെത്തും മാർച്ച് 5ന് മുണ്ടക്കയത്ത് ആരംഭിക്കും
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും മാർച്ച് 5ന് മുണ്ടക്കയത്ത് ചിത്രീകരണം ആരംഭിക്കും. ആനന്ദ് നാരായണൻ എന്ന എസ്.ഐയുടെ വേഷമാണ് ടൊവിനോ അവതരിപ്പിക്കുന്നത്. കൽക്കിയ്ക്കുശേഷം വീണ്ടും ടൊവിനോ പൊലീസ് വേഷത്തിൽ എത്തുന്നു. അലൻസിയർ, നന്ദു, ഹരീഷ് കണാരൻ, ആദ്യ പ്രസാദ് ഉൾപ്പെടെ നിരവധി താരങ്ങളും ഓഡിഷനിലൂടെ കണ്ടെത്തിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ജിനു വി. എബ്രഹാം രചന നിർവഹിക്കുന്ന ചിത്രത്തിന് ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ജോണി ആന്റണി, ജിനു എബ്രഹാം എന്നിവരുടെ ശിഷ്യനാണ് ഡാർവിൻ കുര്യാക്കോസ്.
തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാമും, സംവിധായകൻ ഡാർവിൻ കുര്യാക്കോസിന്റെ ഇരട്ട സഹോദരനുമായ ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് നിർമ്മാണം. കാപ്പയ്ക്ക് ശേഷം തിയേറ്റർ ഒഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. അതേസമയം, ചെറുവത്തൂരിൽ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് ടൊവിനോ. ഇനി 50 ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. ഇതിൽ 40 ദിവസം ടൊവിനോയുടെ രംഗങ്ങൾ ചിത്രീകരിക്കേണ്ടതുണ്ട്. അജയന്റെ രണ്ടാം മോഷണം പൂർത്തിയാക്കിയശേഷം ടൊവിനോ ഡാർവിന്റെ ചിത്രത്തിൽ ജോയിൻ ചെയ്യും.ന വാഗതനായ ജിതിൻലാൽ ആണ് ത്രിമാന ചിത്രമായ അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്. ടൊവിനോ ആദ്യമായി ട്രിപ്പിൾ വേഷത്തിൽ എത്തുന്നു എന്നതാണ് പ്രത്യേകത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |