SignIn
Kerala Kaumudi Online
Saturday, 27 July 2024 9.48 AM IST

നടികറുടെ ആഘോഷം , കിരീടം ഗാനം

s

സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ് എത്തുന്ന ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന 'നടികർ എന്ന ചിത്രത്തിലെ 'കിരീടം' പ്രോമോ സോങ് പുറത്ത്. യക്സൻ ഗാരി പെരേരയും നേഹ .എസ്. നായരും ചേർന്ന് ഈണം നൽകിയ റാപ് ഗാനത്തിന്റെ വരികൾ ഒരുക്കി ആലപിക്കുന്നത് എം സി കൂപ്പറാണ്. വിവിധ വേഷപ്പകർച്ചകളിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഭാവന നായികയായി ഗാനരംഗത്ത് നിറയുന്നു.

ടൊവിനോയും സൗബിൻ ഷാഹിറും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികർക്ക് .വൻതാരനിര അണിനിരക്കുന്നു. തിരക്കഥ ഒരുക്കുന്നത് സുവിൻ .എസ്. സോമശേഖരനാണ്. ഛായാഗ്രഹണം ആൽബി.അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ഗോഡ്‌സ്പീഡാണ് നിമ്മാണം. അല്ലു അർജുൻ ചിത്രം പുഷ്പയുടെ നിർമ്മാതാക്കളായ മൈത്രി മൂവി മെക്കേഴ്‌സിന്റെ നവീൻ യർനേനിയും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മേയ് 3ന് റിലീസ് ചെയ്യും. പി. ആർ. ഒ ശബരി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.