ആരാധകരുടെ പ്രിയപ്പെട്ട ഹിറ്റ് കോംബോ നടൻ വിജയ്യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു. ലോകേഷ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ വിജയ് നായകനാകുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'ദളപതി 67' എന്നാണ് ചിത്രത്തിന്റെ വിളിപ്പേര്. ലോകേഷ് തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 'മാസ്റ്റർ' എന്ന ഹിറ്റിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.
എസ് എസ് ലളിത് കുമാർ നിർമിക്കുന്ന ചെയ്യുന്ന ചിത്രത്തിന്റെ കോ പ്രാെഡ്യൂസർ ജഗദീഷ് പളനി സ്വാമിയാണ്. 2023 ജനുവരി രണ്ടിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം ഈ വർഷം ഒക്ടോബർ 19ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. ഇവരും ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'വളരെ അഭിമാനകരമായ പുതിയ പ്രൊജക്ട് ആവേശത്തോടെ ഞങ്ങൾ പങ്കുവയ്ക്കുന്നു'. എന്ന കുറിപ്പോടെയാണ് സെവൻ സ്ക്രീൻ സ്റ്റുഡിയോ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
The one & the only brand #Thalapathy67, is proudly presented by @7screenstudio 🔥
— Seven Screen Studio (@7screenstudio) January 30, 2023
We are excited in officially bringing you the announcement of our most prestigious project ♥️
We are delighted to collaborate with #Thalapathy @actorvijay sir, for the third time. @Dir_Lokesh pic.twitter.com/0YMCbVbm97
ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാന വേഷതേതിലുണ്ടെന്നാണ് വിവരം. വംശി പെെഡിപ്പള്ളി സംവിധാനം ചെയ്ത വാരിസാണ് വിജയ്യുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |