അങ്കമാലി: കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐ .എൻ .ടി.യു.സി) അങ്കമാലി ഡിവിഷൻ സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ജോഷി മാടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.പി. ധനപാലൻ മുഖ്യ പ്രഭാഷണം നടത്തി. ജോലിയിൽ നിന്ന് വിരമിച്ച രാജു കടാപ്പുരത്തിന് പി.ജെ. ജോയ് മെമന്റോ നൽകി ആദരിച്ചു . സംഘടനാ റിപ്പോർട്ട് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ റീത്ത പോൾ , കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. ഷാജി , ജില്ലാ സെക്രട്ടറി സെബാസ്റ്റ്യൻ വി.ജി. , ജില്ലാ വർക്കിംഗ് പ്രസിഡന്റ് സി.എം. യൂസഫ് , മുൻ ജില്ലാ സെക്രട്ടറി കെ.സി. പത്മകുമാർ , പ്രദീപ് കുമാർ കെ .പി., ഡിവിഷൻ സെക്രട്ടറി ജാന്റി പി.ഡി., അസിസ്റ്റന്റ് സെക്രട്ടറി ഇഗ്നേഷ്യസ് മാത്യു ഡിവിഷൻ ജോയിന്റ് സെക്രട്ടറി ജിബു എം.എ. എന്നിവർ സംസാരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |