SignIn
Kerala Kaumudi Online
Thursday, 26 September 2024 2.57 AM IST

കളരിപ്പയറ്റിൽ  പങ്കെടുക്കുന്ന  മത്സരാർത്ഥികൾക്ക്  ആശംസകളുമായി   സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്

Increase Font Size Decrease Font Size Print Page
kalari

തിരുവനന്തപുരം: ഗ്വാളിയോറിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളത്തെ പ്രതിനിധികരിച്ച് കളരിപ്പയറ്റിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് ആശംസകളുമായി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സികുട്ടൻ. കളരിപ്പയറ്റ് മത്സരാർത്ഥികൾക്ക് പ്രതീകാത്മകമായി വാളും പരിചയും നൽകി അനുമോദിക്കവെയാണ് മേഴ്സികുട്ടൻ ആശംസ നേർന്നത്.
ഇത്തവണ ഗ്വാളിയോറിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ കളരിപ്പയറ്റ് ഇനത്തിലെ മത്സരങ്ങൾ നടക്കുന്നത് ഫെബ്രുവരി 8, 9, 10 തീയതികളിൽ ആണ്. കഴിഞ്ഞ തവണ 15 മെഡലുകൾ നേടി ഖേലോ ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയതും കളരിപ്പയറ്റ് മത്സരാർത്ഥികളായിരുന്നു. കേരളത്തിൽ നിന്ന് 63 മത്സരാർത്ഥികളും 20 കോച്ചുമാരുമടങ്ങുന്ന സംഘമാണ് ഗ്വാളിയോറിലേക്ക് തിരിക്കുന്നത്.

സായ് LNIPE ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഓ കെ വിനീഷ്, സെക്രട്ടറി ലീനാ കുമാരി ഒപ്പം നാഷണൽ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ അഡ്വ. പൂന്തുറ സോമൻ, ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ടെക്നിക്കൽ അഡീഷണൽ ഡയറക്ടർ ശ്രീ. ജി. രാധാകൃഷ്ണനും എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KALARI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.