ചിറ്റൂർ: ഗവൺമെന്റ് കോളേജ് ചിറ്റൂരിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് നടന്ന എക്സിബിഷൻ 'ചക്ര 75' ശ്രദ്ധേയമായി. വിദ്യാഭ്യാസ - സാംസ്കാരിക, വൈജ്ഞാനിക, വിനോദ പരിപാടികൾകൊണ്ട് നിറഞ്ഞ ആദ്യദിവസത്തെ എക്സിബിഷൻ കാണാൻ കുട്ടികളും മുതിർന്നവരും കോളേജിലേക്ക് ഒഴുകിയെത്തി.
പ്ലാറ്റിനം ജൂബിലി എക്സിബിഷൻ മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ കെ.എൽ.കവിത, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. എം.ജ്യോതിരാജ്, വാർഡ് കൗൺസിലർ എം.മുകേഷ്, പ്രിൻസിപ്പൽ ഡോ. വി.കെ.അനുരാധ, വൈസ് പ്രിൻസിപ്പൽ ഡോ. കെ.ബേബി, പി.ടി.എ ഭാരവാഹി എ.ഹരിദാസ് എന്നിവർ സംസാരിച്ചു.
വിജ്ഞാനത്തോടൊപ്പം വിനോദവും കൂട്ടിക്കലർത്തിയ പ്രദർശനത്തിൽ സംഗീതം, നൃത്തം, നാടകം, സിനിമ, നാടൻ കലകളുടെ അവതരണങ്ങളും ഉണ്ടായി. കൂടിയാട്ടം, കണ്യാർകളി, പൊറാട്ടുനാടകം, കർണാടക സംഗീതക്കച്ചേരി, ഗാനമേള, യോഗ പ്രദർശനം, സിനിമാപ്രദർശനം തുടങ്ങിയ കലാപ്രകടനങ്ങളും ഇന്നുകൂടി നടക്കുന്ന എക്സിബിഷനിൽ അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |